- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗസ്ത്യാർകൂടം ട്രെക്കിങ്ങിനിടെ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; വാഹന സൗകര്യം ലഭ്യമാകുന്ന സ്ഥലത്തെത്താൻ ആറുമണിക്കൂർ സമയം എടുക്കും
തിരുവനന്തപുരം: അഗസ്ത്യാർകൂടത്തു ട്രക്കിങ്ങിനു പോയ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആർ. രമേശ് (55)ആണ് മരിച്ചത്. മുട്ടിടിച്ചാൻതേരിക്കു മുകളിൽ വച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. വൈകിട്ട് 5 മണിയോടെയാണു സംഭവം.
വാഹന സൗകര്യം ലഭ്യമാകുന്ന സ്ഥലത്തെത്താൻ ആറുമണിക്കൂർ സമയം എടുക്കും. നാലംഗ സംഘമാണ് രമേശിനൊപ്പം ട്രക്കിങ്ങിനായി അഗസ്ത്യാർകൂടത്തിൽ എത്തിയത്. കാൽനടയായി താഴെ എത്തിക്കുന്ന മൃതദേഹം തുടർനടപടികൾക്കായി വിതുര താലൂക്ക് ആശുപത്രിയിലേക്കു മാറ്റുമെന്നു പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story