- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജ് ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥി തൽക്ഷണം മരിച്ചു
അടൂർ: ബൈക്ക് അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. പതിനാലാംമൈൽ തട്ടവിളിയിൽ പുത്തൻവീട്ടിൽ റെജിയുടെയും വത്സമ്മയുടെയും മകൻ റെനി മോൻ (20) ആണ് മരിച്ചത്.
പറക്കോട് ശക്തി തീയറ്ററിന് സമീപത്തെ തടിമില്ലിനടുത്ത് വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. റെനി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ എൻജിനീയറിങ് കോളജിന്റെ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് തലയിലൂടെ കയറിയിറങ്ങി തൽക്ഷണം റെനി മരിച്ചു. ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്ന് പറയുന്നു. അടൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.
Next Story