റായ്പുർ: ഛത്തീസ്‌ഗഢിലെ ബിലായ്‌യിൽ അഗ്‌നിബാധയെ തുടർന്നു പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരിച്ചു. ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നത്. ഇതിന്റെ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിലായ് സുഭേല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ട് നാളെ നടക്കും. സംസ്‌കാരം ഭിലായ് ഗാന്ധി നഗർ സെന്റ് മേരീസ് പള്ളിയിൽ.