തൃശ്ശൂർ: പുഴ കാണാൻ എത്തിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണ പതിമൂന്നുകാരി മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം - അജി ദമ്പതിമാരുടെ മകൾ ഫാത്തിമ തസ്‌നീം ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

കൊടകര മറ്റത്തൂർകുന്നിലെ ബന്ധുവീട്ടിൽ ഞായറാഴ്ച രാവിലെ എത്തിയതായിരുന്നു കുടുംബം. അഗ്‌നിരക്ഷാസേന എത്തുന്നതിനുമുമ്പേ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്തുകൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് സഹായത്തോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് ഹാഷിം കെ.എസ്.ഇ.ബിയിൽ ഓവർസിയറാണ്. സംസ്‌കാരം പിന്നീട്.