തളിപറമ്പ്: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം വൈദ്യുതി തൂണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്നു യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസാ (33 )ണ് മരിച്ചത്. ഫെബ്രുവരി 19-ന് രാത്രിയിൽ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം.

ഉടനെ തന്നെ നാട്ടുകാർ കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയവെ തിങ്കളാഴ്‌ച്ച നാലുമണിയോടെ മരണമടയുകയായിരുന്നു. മുട്ടത്തേ പരേതനായ കെ.പി. അസൈനാർ വലിയകത്ത് മറിയം ദമ്പതികളുടെ ഏക മകനാണ് റിയാസ്.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കബറടക്കം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.