കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. നൗഷാദ് -ഷാനിതാ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വർക്ക് ഷോപ്പ് ജീവനക്കാരനായ ഫിറോസ് ജോലി ചെയ്യുന്നതിനിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.