- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു
പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തോന്നല്ലൂർ കാക്കക്കുഴി കിഴക്കേതിൽ അബ്ദുറസാഖാ( 58)ണ് മരിച്ചത്. എം.സി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ 29ന് രാവിലെ 1പതിനൊന്നിനായിരുന്നു അപകടം. അബ്ദുൽ റസാക്ക് ഓടിച്ചിരുന്ന സ്‌കൂട്ടറും ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. പന്തളം ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മറ്റി അഗവുമാണ്. സെൻട്രൽ ട്രാവൻകൂർ മർച്ചന്റ് കോ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സലീന. മക്കൾ : അഖില ഫാത്തിമ, അമീഷ ഫാത്തിമ, കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.