- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആൽമരക്കൊമ്പ് വീണ് പരിക്കേറ്റ ടാക്‌സി ഡ്രൈവർ മരിച്ചു
കോഴിക്കോട്: ബൈക്കിൽ യാത്രചെയ്യുമ്പോൾ ആൽമരക്കൊമ്പ് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാണിമേൽ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വാണിമേൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പാറോള്ള പറമ്പത്ത് നൗഫൽ എന്നയാൾക്കൊപ്പം ബൈക്കിൽ പോകുമ്പോൾ ആൽമരത്തിന്റെ വലിയ ശിഖരം പൊട്ടിവീഴുകയായിരുന്നു.
നൗഫൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
Next Story