- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലക്കാട് ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ മണ്ണാർക്കാട് മേലേ കൊടക്കാട് ആണ് അപകടം. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചതോടെ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പിന്നാലെ വന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചുകയറി.
തുടർന്ന് മറ്റൊരു ലോറി ഇയാളെ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Next Story