- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു
മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട് കല്ലോലിയിൽ ചെറിയമ്പലം മണൽ വയലിൽ കെ.എം. അർജുൻ (33) ആണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.
കെ.എസ്.ഇ.ബിയുടെ കരാർ തൊഴിലാളികളായിരുന്ന ജിഷ്ണു, അനന്തു എന്നിവർക്കൊപ്പം കല്ലൂപ്പാറ പുതുശേരി പ്രദേശങ്ങളിലായിരുന്നു ജോലി. ഭക്ഷണം മേടിക്കുന്നതിനായി മല്ലപ്പള്ളിയിൽ എത്തിയപ്പോൾ കളിക്കുന്നതിനായി മണിമലയാറ്റിലെ വലിയ പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങവെ കയത്തിൽ അകപ്പെടുകയായിരുന്നു.
തിരുവല്ലയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുത്തത്. അവിവാഹിതനാണ്. പിതാവ് മാധവൻ, മാതാവ് തങ്കമണി, സഹോദരി ആശ.
Next Story