- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കോളേജ്‌സ്ട്രീറ്റ് കൂരിയാട്ട്‌തൊടി റസാഖ് - നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ (13 ) ആണ് മരിച്ചത്.
ശനിയാഴ്‌ച്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. കൊടലൂർ പെരിക്കാട്ടുകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും അഗ്‌നിശമനസേനയെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊണ്ടൂർക്കര അൽ ഹിദായ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഇർഫാൻ, സാബിത.
Next Story