പത്തനംതിട്ട: നഗരത്തിലെ തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ കൊല്ലം തട്ടത്തുമല മുളയിൽ ശ്രീപത്മം വീട്ടിൽ പത്മകുമാറിന്റെ മകൻ ഭരത് ജ്യോതി (21) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെയാണ് അപകടം നടന്നത്. മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നി വീണുവെന്നാണ് പൊലീസ് ഭാഷ്യം. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതേ സമയം വ്യാഴാഴ്ച രാത്രി തീയറ്ററിൽ സംഘർഷമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണോ മരണമെന്നും അന്വേഷിക്കണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. തീയറ്റർ കോംപ്ലക്സിന്റെ മുകൾ നിലയിലാണ് ജീവനക്കാർക്ക് താമസ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്.