- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളമശേരി സ്വദേശിയായ കൊറിയർ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ: മൂന്ന് മാസത്തിനിടെ പതിനഞ്ചോളം പേരുടെ ജീവനെടുത്ത പഴയങ്ങാടി -പാപ്പിനിശേരി റോഡ് വീണ്ടും കുരുതിക്കളമായി. പഴയങ്ങാടി- പാപ്പിനിശേരി കെഎസ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചിലിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ അതിദാരുണമായി മരിച്ചു. എറണാകുളം കളമശേരി സ്വദേശിയായ അൻസാറാണ് (34) മരിച്ചത്.
കാസർഗോഡ് നിന്ന് എറണാകുളം ഭാഗത്തേക്ക് പാഴ്‌സൽ സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനും കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം തകർന്ന തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം പൊലിസും പഴയങ്ങാടിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
വാഹനത്തിൽ നിന്നും അൻസാറിനെ പുറത്തെടുത്ത് ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴിച്ച പുലർച്ചെ ആറേകാലിനാണ് അപകടമുണ്ടായത്. മൃതദേഹം കണ്ണർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റു മോർട്ടം നടത്തി. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം എർണാകുളത്തേക്ക് കൊണ്ടുപോയി കാലടി പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
ടി.കെ. അസൈനാർ - ജമീല ദമ്പതികളുടെ മകനാണ് അൻസാർ. ഭാര്യ: റമീന. മക്കൾ: ദിയ ഫാത്തിമ, മുഹമ്മദ് സൈൻ ആദം, ദരിയ ഉമൈറ. സഹോദരി: അൻസി.കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരവധി വാഹനാപകടങ്ങളാണ് പഴയങ്ങാടി -പാപ്പിനിശേരി കെ. എസ്. ടി.പി റോഡിൽ നടന്നത്. പൊലിസ് വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും വാഹനാപകടങ്ങൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. വാഹനങ്ങളുടെ അമിതവേഗതയും കനത്തമഴയുമാണ് അപകടം വ്യാപകമാകാൻ ഇടയാക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.