പത്തനംതിട്ട: കുമ്പഴ-കോന്നി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഐരവൺ വേലംപറമ്പിൽ എം.ജി. ജോഷ്വാ ( സുകു -63) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുളിമുക്കിൽ ആയിരുന്നു അപകടം.

കോന്നി രണ്ടാം നമ്പർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ് ജോഷ്വാ. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. മഴ ആരംഭിച്ചതോടെ പുനലൂർ - മൂവാറ്റുപുഴ റോഡിൽ അപകടം പതിവായതായി യാത്രക്കാർ പറഞ്ഞു.