- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണുമരിച്ചു
കണ്ണൂർ: മട്ടന്നൂരിനടുത്തെ ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് ചുടല സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാർ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൊണ്ടു പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ടത്. റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം ഇടിച്ചു കയറിയ ബസ്സിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരും മട്ടന്നൂർ പൊലിസും രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് മട്ടന്നൂർ- കൂത്തുപറമ്പിൽ ഒരുമണിക്കൂറോളം ഗതാഗത തടസമുണ്ടായി.
Next Story