- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണാണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. മയ്യിൽ പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21) ജോബിൻ ജിത്ത് (17) അഭിനവ് ( 21) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനത്തിനായാണ് വിദ്യാർത്ഥികൾ ഇവിടെ എത്തിയതെന്നാണ് വിവരം.
മയ്യിൽ പൊലിസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Next Story