- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കണ്ണൂർ: കണ്ണൂർ- കാസർകോട് ദേശീയ പാതയിലെ പള്ളിക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കമ്പിൽ പാട്ടയം സ്വദേശി മൂഹ്സിൻ മുഹമ്മദ് (22) ആണ് മരണപ്പെട്ടത്.
കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ബൈക്കിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പാട്ടയം മുല്ലിക്കോട്ട് സൈബുവിന്റെയും പരേതനായ മുഹമ്മദിന്റെയും മകനാണ് മൂഹ്സിൻ. കാരക്കുണ്ട് എം.എം കോളേജ് വിദ്യാർത്ഥിയാണ്
Next Story