- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓട്ടോയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
കോന്നി: ഓട്ടോയും പിക് അപ് വാനും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷ ഡ്രൈവർ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പനംതോട്ടത്തിൽ വീട്ടിൽ സാജു(50) ആണ് മരിച്ചത്. വെള്ളി രാവിലെ പത്തു മണിയോടെ കൂടൽ സ്റ്റേഡിയം ജങ്ഷനിൽ ആയിരുന്നു അപകടം നടന്നത്. മരം വെട്ട് തൊഴിലാളിയാണ് സാജു.
കൂടൽ സ്റ്റേഡിയം ജങ്ഷനിൽ എതിരെ വന്ന പിക് അപ് വാനുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി. കൂടൽ പൊലീസ് നടപടികൾ സ്വീകരിച്ചു.ഭാര്യ : പ്രഭ,മക്കൾ : സുനി,സൂരജ്.
Next Story