- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃക്കൊടിത്താനത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കോട്ടയം: പാറക്കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തൃക്കൊടിത്താനം ചെമ്പുമ്പുറത്താണ് സംഭവം. കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ് അനീഷ് (15), ഹോളി ഫാമിലി എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി അഭിനവ് (10) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്.
ശനി ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ടു കുട്ടികളും ഇവിടെ എത്തിയതെന്നാണ് കരുതുന്നത്. ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ വീണു മുങ്ങിത്താഴ്ന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമനും വെള്ളത്തിൽ വീഴുകയായിരുന്നു.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Next Story