- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രെയിൻ നിയന്ത്രണം വിട്ടു മറിഞ്ഞു
കോന്നി: നിയന്ത്രണം വിട്ടു മറിഞ്ഞ ക്രെയിനിനുള്ളിൽ യുവാവ് കുടുങ്ങി. മണ്ണുമാറ്റി രക്ഷപ്പെടുത്തി. മൂന്നു പേർക്ക് പരുക്കേറ്റു. മുറ്റാകുഴിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. കൊല്ലൻപടിയിൽ നിന്ന് അതിരുങ്കൽ ഭാഗത്തേക്ക് പോയ ക്രെയിൻ എതിരെ വന്ന വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടെ താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു.
ക്രെയിനിൽ ഉണ്ടായിരുന്ന ഹാരിസ്, അഖിലേഷ്, വിനയൻ എന്നിവർക്കാണ് പരിക്കേറ്റത്. ക്രെയിനിനുള്ളിൽ കിടന്ന ഒരാളെ ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്താണ് പുറത്തെത്തിച്ചത്. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി ശമന രക്ഷാ സേന എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Next Story