- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ചൻകോവിലാറ്റിൽ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി
ഓമല്ലൂർ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. നരിയാപുരം സ്വദേശി വിഷ്ണു(27)വാണ് ഒഴുക്കിൽപ്പെട്ടത്. വൈകിട്ട് ആറരയോടെ ആറാട്ടു കടവിലാണ് സംഭവം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് വിഷ്ണു കുളിക്കാനിറങ്ങിയത്. അഞ്ചരയോടെയാണ് ഇവർ സ്ഥലത്ത് വന്നത്.
പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് സ്‌കൂബ ടീം സ്ഥലത്തു വന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താ കഴിഞ്ഞില്ല. രാത്രി വൈകിയതും പ്രതികൂല കാലാവസ്ഥയും കാരണം തെരച്ചിൽ നിർത്തി വച്ചു. വിഷ്ണുവിന്റെ പിതാവ് രാജേന്ദ്രൻ കോഴഞ്ചേരിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. വിഷ്ണുവിന് പാലക്കാട് പന്തൽ പണിയായിരുന്നു ജോലി. തെരച്ചിൽ ബുധനാഴ്ച രാവിലെ തുടരും.
Next Story