കണ്ണൂർ: കണ്ണൂരിനെ നടുക്കത്തിലാഴ്‌ത്തി രണ്ടു വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഏച്ചൂരിനടുത്തെ മാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിലാണ് രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ (12) എന്നിവരാണ് മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തുമ്പോഴെക്കും നാട്ടുകാർ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.

മൃതദേഹങ്ങൾ ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. കുട്ടികൾ കുളത്തിലറങ്ങിയപ്പോൾ മുങ്ങിതാഴ്ന്നതാണെന്നാണ് പൊലിസ് നൽകുന്ന വിവരം.