- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഷൂറൻസ് ക്ലയിം നിഷേധിച്ചു; എൽ.ഐ.സി ക്കെതിരെ പത്തു ലക്ഷവും കോടതി ച്ചെലവും നൽകാൻ വിധി
കണ്ണൂർ: എൽ.ഐ.സി യുടെ കാൻസർ കവർ പോളിസി എടുത്തയാൾക്ക് മുടന്തൻ ന്യായങ്ങൾ പറഞ്ഞു പോളിസി തുക നിഷേധിച്ചു എന്നുകാണിച്ചു ഫയൽ ചെയ്ത പരാതിയിൽ ക്ലയിം ആയി പത്തുലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ പതിനായിരം രൂപയും നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. ഇൻഷുറൻസ് പോളിസി എടുത്തു 180 ദിവസങ്ങൾക്കുള്ളിൽ കാൻസർ ബാധ സ്ഥിതീകരിച്ചാൽ പോളിസി തുക ലഭിക്കില്ലെന്നായിരുന്നു എൽ ഐ സി യുടെ വാദം.
രോഗബാധിതനായ പോളിസി ഉടമ ചികിത്സാരേഖകൾ സമർപ്പിച്ചപ്പോൾ സ്‌കാനിങ് റിപ്പോർട്ടിൽ കാൻസർ സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഇത് പോളിസി നിലവിൽ വരുന്നതിനു മുൻപാണെന്നും അതുകൊണ്ടുതന്നെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു എൽ ഐ സി യുടെ വാദം. എന്നാൽ ''കാൻസർ ബാധ''യും ''കാൻസർ സാധ്യത''യും രണ്ടും രണ്ടാണെന്ന പരാതിക്കാരുടെ വാദം അംഗീകരിച്ച കമ്മീഷൻ തുക അനുവദിക്കാൻ എൽ ഐ സി ക്കു ബാധ്യതയുണ്ടെന്നു കണ്ടെത്തുകയായിരുന്നു.
ചികിത്സയിലിരിക്കെ പോളിസി ഉടമ മരണപ്പെട്ടിരുന്നു. പോളിസിയുടമയുടെ ഭാര്യയായിരുന്നു പരാതി നൽകിയത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. കെ. കെ. ബാലറാം ഹാജരായി.




