അടിമാലി;നാട്ടുകാരിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യത്തിൽ പങ്കുവച്ചു,ഇതിന് ശേഷം യുവാവ് ഇവരുടെ വീടിന്റെ ടെറസിൽ എത്തി ആത്മഹത്യ ചെയ്തു. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊളിഞ്ഞപാലത്താണ് സംഭവം.തോക്കുപറ കളപ്പുരക്കുടി രഞ്ജിത്താ(30)ണ് മരണപ്പെട്ടത്.അടിമാലി പൊളിഞ്ഞപാലം പുത്തയത്തുള്ള വീടിന്റെ ടെറസിലാണ് രഞ്ജിത്തിന്റെ ജഡം കാണപ്പെട്ടത്.

ടെറസിൽ മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരുന്ന കമ്പിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുകമ്പിയിൽ കുരുക്കിട്ട് തുങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രഥമീക അനുമാനം.

വീടിന്റെ മുൻവശത്ത് മുറ്റത്തുനിന്നാൽ കാണാവുന്ന ഭാഗത്താണ് ടെറസിൽ ജഡം തൂങ്ങിക്കിടന്നിരുന്നത്.പുലർച്ചെ 6.30 തോടെ എത്തിയ പത്രവിതരണക്കാരനാണ് ജഡം ആദ്യം കാണുന്നത്.താമസിയാതെ വിവരം അറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

പെയിന്റിങ് തൊളിലാലിയായിരുന്നു.അവിവിവാഹിതനാണ്.പിതാവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.ജോലി സ്ഥലത്തേയ്ക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വീട്ടുകാർ പൊലീസിൽ നൽകിയിട്ടുള്ള വിവരം.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)