- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി രാഹുൽ ഗാന്ധിയെ കേരളാതിർത്തിയിൽ സ്വീകരിക്കണമായിരുന്നു: അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കണമായിരുന്നുവെന്ന് സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടാനും, രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുന്നതിന് ക്ഷണിക്കാനുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാസിസത്തെ തോൽപിക്കാൻ കഴിയൂ എന്നും അടൂർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് സുധീർഷാ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ തമ്പാൻ, തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ ചെയർമാൻ എസ് സക്കീർ ഹുസൈൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ