- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ആർഎസ്എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ.കെ. ബാലറാമിനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരം എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂളിൽ ചേർന്ന ആർ.എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി. കെ. ശ്രീനിവാസൻ വരണാധികാരിയായി.
കണ്ണൂർ തളിപ്പറമ്പ് സർ സെയ്ദ് കോളജിൽ വിദ്യാർത്ഥിയായിരിക്കെ ആർ എസ് എസ് പ്രവർത്തകനായ ബാലറാം കണ്ണൂർ നഗർ കാര്യവാഹ്, കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2002 മുതൽ 2021 വരെ പത്തൊമ്പത് വർഷം പ്രാന്ത സഹസംഘചാലക് എന്ന ചുമതലയിൽ പ്രവർത്തിച്ചു. 2021ൽ പ്രാന്തസംഘചാലകായി. ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ശ്രീഭക്തി സംവർധിനിയോഗം ഡയറക്ടർ, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാ മാനേജിങ് ട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചുവരുന്നുണ്ട്.
Next Story