- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര; പൊലീസിനും പിഴയിട്ട് എഐ ക്യാമറ; ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെൽറ്റിട്ടില്ലെന്ന് തെളിയിച്ച് എഐ ക്യാമറാ ഫോട്ടോ
തിരുവനന്തപുരം: പൊലീസിനും പിഴയിട്ട് എഐ ക്യാമറ. മലയിൻകീഴ്, കാട്ടാക്കട പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് എഐ ക്യാമറയുടെ കണ്ണിൽ പതിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ഇരു പൊലീസ് സ്റ്റേഷനിലേക്കും പിഴ നോട്ടീസ് എത്തിയത്.
കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ കെ.എൽ. 01 സി.എച്ച് 6897 ജീപ്പിന് ജൂൺ 16നും മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ കെ.എൽ. 01 ബി.ഡബ്ല്യു 5623 ജീപ്പിന് ജൂൺ 27-നുമാണ് പിഴയിട്ടത്. ഡ്രൈവർ, കോ പാസഞ്ചർ എന്നിവർ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര നടത്തിയതിനാണ് ക്യാമറ പിഴയിട്ടത്. ഇതുവരെയും പിഴ അടച്ചിട്ടില്ല.
Next Story