പയ്യന്നൂർ: പയ്യന്നൂർ കോളേജ് ഇദംപ്രഥമായി സംഘടിപ്പിക്കുന്ന ഗ്രാന്റ് അലുമ്‌നി മീറ്റിന്റെ ഉദ്ഘാടനം പയ്യന്നൂർ കോളേജ് അങ്കണത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.മുൻ എംഎ‍ൽഎയും സംഘടക സമിതി ചെയർമാനുമായ ടി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

പൂർവ്വ വിദ്യാർത്ഥികളും എംഎ‍ൽഎമാരായ ടി. ഐ. മധുസൂദനൻ ,എം.രാജഗോപാലൻ, എം.വിജിൻ, നഗരസഭ ചെയർപെഴ്‌സൺ കെ.വി.ലളിത, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന, പി.ഇ.എസ്.പ്രസിഡന്റ് കെ.രാമചന്ദ്രൻ ,പ്രിൻസിപ്പൽ ഡോ.വി എം.സന്തോഷ്, വർക്കിങ് ചെയർമാൻ അഡ്വ.ശശി വട്ട കൊവ്വൽ ജനറൽ അലുംമ്‌നി പ്രസിഡന്റ് ഡോ.പി.ബാലകൃഷ്ണൻ, സെക്രട്ടറി കെ.പി.ശ്രീധരൻ എന്നിവർ സംസാരിച്ചു.

കോളേജിൽ നിന്ന് റിട്ടയർ ചെയ്ത അദ്ധ്യാപകരെയും, അനധ്യാപകരെയുംതുടർന്ന് ആദരിച്ചു. ഗുരു വന്ദനം പരിപാടി പൂർവ്വ വിദ്യാർത്ഥിയും കുസാറ്റ് വൈസ് ചാൻസലറുമായ ഡോ.കെ.എൻ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.എം.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.അഡ്വ.പി.സന്തോഷ് ,കെ .ടി.സഹദുള്ള എന്നിവർ സംസാരിച്ചു.

തുടർന്ന് 1965-67 ആദ്യ ബേച്ച് പ്രീഡിഗ്രി വിദ്യാർത്ഥികളുടെ ആദരം പൂർവ്വ വിദ്യാർത്ഥിയും ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ ഡയരക്ടറുമായിരുന്ന പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ.രാജൻ അധ്യക്ഷത വഹിച്ചു. അഡ്വ.ടി.വി.അജയകുമാർ, വി.കെ. നിഷ എന്നിവർ സംസാരിച്ചു.

ചെറുകുന്ന് ഗോപകുമാറും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും കോളേജ് ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികളുടെ സംഗീത ശില്പവും അരങ്ങേറി. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം 6 മണിക്ക് ഗസൽ ഗായകൻ ഷഹബാസ് അമന്റെ ഗസൽ അരങ്ങേറി.