- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരിച്ചത് അമൽ ജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജി
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എൻജിനിയറിങ് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമൽ ജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജി (19) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനം സ്വദേശിയായ അമൽ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ 26-ാം മൈലിനു സമീപമാണ് അപകടം. ഇന്നു രാവിലെ ഒൻപതരയോടെ കോളജിലേക്ക് പോകുന്നവഴി സ്വകാര്യബസിനെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ അമൽഷാജിയുടെ സ്‌കൂട്ടർ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ അമൽ തത്ക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Next Story