- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക് മസ്തിഷ്‌ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ് യുവാക്കള്‍. ഇവര്‍ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിലുള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.
Next Story