- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിന് അടുത്തുള്ള ക്ഷേത്ര ഉത്സവത്തിനു പോകാൻ വീട്ടുകാർ സമ്മതിക്കാത്തത് നിരാശയായെന്ന് സൂചന; തിരൂരങ്ങാടിയിൽ പതിനാലു വയസ്സുകാരി തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തതുകൊളപ്പുറം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനഘ
മലപ്പുറം: വീടിനടത്തു നടക്കുന്ന ഉത്സവത്തിനു പോകാൻ ആവശ്യപ്പെട്ട സമയത്ത് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നു വിഷമത്തിലായ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി വീട്ടിൽ തുങ്ങി മരിച്ച നിലയിൽ. മലപ്പുറം തിരൂരങ്ങാടി എ.ആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ-ശുഭ എന്നിവരുടെ മകൾ പതിനാലുവയസ്സുകാരി അനഘയെയാണ് വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
എആർ നഗർ കൊടുവായൂരിൽ ഉത്സവത്തിന്ന് പോവാൻ വീട്ടുകാരോട് സമ്മതം ചോദിച്ചിരുന്നു എന്നാൽ വീട്ടുകാർ പറഞ്ഞു ഞായറാഴ്‌ച്ച സ്‌കൂൾ ഇല്ലാത്തതിനാൽ ശനിയാഴ്‌ച്ച വൈകുന്നേരം പോവാം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കാത്തതിനെ തുടർന്ന് നിരാശയിലായി എന്നാണ് നിഗമനം. കൊളപ്പുറം ഗവ ;ഹൈസ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യർത്ഥിയാണ് അനഘ. സ്ഥിരമായി തൊട്ടടുത്ത സ്‌കൂളിൽ വോളിബോൾ കളിക്കാൻ പോവുന്ന വിദ്യാർത്ഥിയാണ് അനഘ.
സംഭവം നടന്ന അന്നും പോയിരുന്നു. അനഘയുടെ മൃതദേഹം തിരുർ ചമ്രവട്ടം ശ്മശാനത്തിൽ മറവ് ചെയ്തു. അതേ സമയം വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗം വീട്ടുകാരോടൊപ്പം തന്നെ കൂട്ടുകാരികളേയും അദ്ധ്യാപകരേയും ഞെട്ടിച്ചിട്ടുണ്ട്. മകളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണു ഹരിദാസനും കുടുംബവും. സുഹൃത്തിനെ പോലെയാണു മകളും വീട്ടുകാരും കഴിഞ്ഞിരുന്നതെന്നു അയൽവാസികൾ പറഞ്ഞു. സഹോദരങ്ങൾ അഭിനന്ത്, ആശ്രയാ ദാസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്