ഇരിട്ടി : ആറളം ഫാമിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു . പരേതനായ ഗോവിന്ദന്റെയും സരോജിനിയുടെയും മകൻ വാസു കാളികയം (37 ) ആണ് മരിച്ചത്. ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ കാട്ടാനയുടെ അക്രമുണ്ടായത്.

ടാർ റോഡിന് സമീപം കാട്ടാനയുടെ ചവിട്ടേട്ടു കിടന്ന ഇയാളെ ഉടനെ വനം വകുപ്പിന്റെ ആർ ആർ ടി അംഗങ്ങൾ പേരാവൂർ താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ : ശോഭ. മക്കൾ: വിനില, വിനീത്, വിനീത, വിനീഷ്. സഹോദരങ്ങൾ: തങ്കമണി, കൃഷ്ണകുമാർ. എം എൽ എ സണ്ണിജോസഫ് , മെമ്പർ മിനി ദിനേശൻ എന്നിവർ ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.