- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്രാപ്പൊലീത്തയുടെ അരമനയിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: നാല് പേർക്കെതിരെ കേസ്
പത്തനംതിട്ട: ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയ്‌ക്കെതിരെ വധഭീഷണി. മെത്രാപ്പൊലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സഭയുടെ കോളജുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. മെത്രാപ്പൊലീത്തയുടെ പരാതിയിൽ അടൂർ പൊലീസ് നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മറുനാടന് ഡെസ്ക്
Next Story