- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം; അതീവ ഗൗവത്തോടെ കാണുന്നു; സമാന സംഭവങ്ങൾ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും: ഗവർണർ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സർവലാശാലയിലെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. സമാന സംഭവങ്ങൾ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. യൂണിയന്റെ ബലത്തിൽ ചിലർ നിയമം കൈയിലെടുക്കുകയാണ്. ഇത് ഭീകരമായ അവസ്ഥയാണ്. എല്ലാ സർവകലാശാലകളിലും ഇനി മുതൽ സൂക്ഷ്മമായ പരിശോധന നടത്തുമെന്നും ഗവർണർ പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. നേതാവ് വിശാഖിനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. വിശാഖ് കേസിൽ പ്രതിയായതോടെയാണ് സസ്പെൻഷൻ. കോളജിൽ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ എൻ.കെ. നിഷാദിന്റേതാണ് നടപടി.
അതിനിടെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് മാനേജ്മെന്റ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനെ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്ന് പുതിയ പ്രിൻസിപ്പലായി എൻ.കെ. നിഷാദ് ചുമതല ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് കോളജ് തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ ഒന്നാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിയുമായ വിശാഖിനെ സസ്പെൻഡ് ചെയ്തത്. മാനേജ്മെന്റ് നിർദേശപ്രകാരമാണ് പ്രിൻസിപ്പലിന്റെ നടപടി.
കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിനും വിശാഖിനും എതിരേ തിരിമറിയും വ്യാജരേഖ ചമയ്ക്കലും അടക്കമുള്ള ആരോപണങ്ങളുണ്ട്. ഇതിന്മേൽ വിശദാന്വേഷണം നടത്തുന്നതിനായി അന്വേഷണ കമിഷനെ ക്രിസ്ത്യൻ കോളജ് മാനേജ്മെന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പലായിരുന്ന ജി.ജെ. ഷൈജു രണ്ടുമാസം വൈകിയാണ് യു.യു.സി. പട്ടിക നൽകിയതെന്ന് സർവകലാശാല കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ