- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിലെ ശല്യക്കാരനായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള വനം വകുപ്പിന്റെ കർമ്മ പദ്ധതിക്ക് തുടക്കം; മൂന്ന് കുങ്കിയാനകളെ കൂടി ചിന്നക്കനാലിൽ എത്തിക്കും
ഇടുക്കി: മൂന്നാറിലെ ശല്യക്കാരനായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള വനം വകുപ്പിന്റെ കർമ്മ പദ്ധതിക്ക് തുടക്കമായി. വയനാട്ടിലെ ആർ ആർ ടി ടീം ആണ് ഇതിന് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെ കുങ്കി ആനയായ വിക്രത്തെ ചിന്നക്കനാലിൽ എത്തിച്ചു. ഇനി 3 കുങ്കിയാനകളെകൂടി വരും ദിവസങ്ങളിൽ ചിന്നക്കനാലിൽ എത്തിക്കും.
ഇതിന് ശേഷം തകർന്നു കിടക്കുന്ന വീടുകളിൽ ഒന്നിൽ അരി എത്തിച്ച് , ഇവിടേയ്ക്ക് കൊമ്പനെ ആകർഷിച്ച് മയക്കു വെടി വച്ച് പിടികൂടാനാണ് കർമ്മ പദ്ധതിയെന്നാണ് സൂചന. മേഖലയിൽ ആന ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ജനവാസ മേഖലയിലെ സ്ഥിരം ശല്യക്കാരനാണ് അരിക്കൊമ്പൻ . അരിയാണ് ഇഷ്ടഭക്ഷണം. ഇവിടുത്തെ റേഷൻകട തകർത്ത് നിരവധി തവണ ഈ കൊമ്പൻ, അരി ഭക്ഷിച്ചിരുന്നു. ഭിത്തി തകർത്ത് വീടുകൾക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള അരിയും ഈ കാട്ടുകൊമ്പൻ അകത്താക്കിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.