കോഴിക്കോട്: അരിക്കൊമ്പൻ മേഘമലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നും വിഷയത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. കേരളവും തമിഴ്‌നാടും സംയുക്തമായാണ് നിരീക്ഷണം നടത്തുന്നത്. റേഡിയോ കോളർ സംവിധാനത്തിനു തകരാറുകളില്ല. സിഗ്‌നൽ ലഭിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും ശശീന്ദ്രൻ പറഞ്ഞു.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പിന്റെ ബോട്ടുകളിൽ പരിശോധന കർശനമാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടുകളിലെ സുരക്ഷാസംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.