- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനും തമിഴ്‌നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്; ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്‌നാട് വനംമന്ത്രി; അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുവെന്ന് മതിവേന്ദൻ
ചെന്നൈ: അരിക്കൊമ്പനെ പിടിച്ചുനിർത്തണമെന്ന വാശിയില്ലെന്ന് തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്ദൻ. അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. കേരളത്തിനും തമിഴ്‌നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്‌നാട് വനംമന്ത്രി പറഞ്ഞു.
ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദൻ പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിർന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Next Story