- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോപണം നിഷേധിച്ച് അർജുൻ രാധാകൃഷ്ണൻ
തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് സംഘം കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അർജുന്റെ മൊഴിയെടുത്തത്.
ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനായിരുന്നെന്ന അന്വേഷണസംഘത്തിന്റെ വാദം അർജുൻ നിഷേധിച്ചു. വിവാദ ശബ്ദസന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ ഇല്ലെന്നായിരുന്നു മറുപടി. തന്റെ ഭാര്യാപിതാവിന് ബാർ ഉണ്ടായിരുന്നെന്നും അർജുൻ അന്വേഷണസംഘത്തോട് പറഞ്ഞു.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നേരത്തേ അർജുന് നിർദ്ദേശം നൽകിയിരുന്നത്. ഇവിടെ എത്താൻ കഴിയില്ല എങ്കിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടിലെത്തി മൊഴിയെടുത്തതെന്നാണ് സൂചന.
മദ്യനയത്തിന് ഇളവ് വരുത്താൻ കോഴപ്പിരിവിന് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദസന്ദേശം ഇട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സാഹചര്യത്തിൽ വിവരങ്ങൾ ചോദിച്ചറിയാനാണ് അർജുന് നോട്ടീസ് നൽകിയതെന്നാണ് വിശദീകരണം.