തൊടുപുഴ: ലേഡീസ് ഹോസ്റ്റലിലെ ജനാലയ്ക്കരികിൽ നിൽക്കുന്ന സ്ത്രീകളെ ടോർച്ച് തെളിച്ച് സ്വന്തം സ്വകാര്യ ഭാഗങ്ങൾ കാണിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴയിലാണ് സംഭവം. യുവാവ്് ഇരുചക്രവാഹനത്തിൽ എത്തി ,ഹോസ്റ്റലിന്റെ ജാനലയ്ക്ക് അരികിൽ നിൽക്കുന്ന സ്ത്രീകളുടെ ശ്രദ്ധയാകർഷിച്ച ശേഷം ടോർച്ച് തെളിച്ച് നഗ്‌നത പ്രദർശിപ്പിക്കുകയായിരുന്നു പതിവ്.

ശല്യം പതിവായതോടെ നാട്ടുകാരിൽ ചിലരും ഹോസ്റ്റൽ നടത്തിപ്പുകാരനും പതിയിരുന്ന് ഇയാളെ പിടികൂടുന്നതിന് ശ്രമം നടത്തിയിരുന്നെങ്കിലും പാളി.ആളുകൾ ഓടിക്കൂടുന്നത് കണ്ടതോടെ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. തൊടുപുഴ ഡി വൈ എസ് പി എം ആർ മധുബാബുവിന്റെ നിർദ്ദേശപ്രകാരം ഇയാളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തു.രേഖകൾ പരിശോധിച്ചപ്പോൾ മുരിക്കുപുഴ പാലത്തിന് സമീപത്താണ് യുവാവ് താമസിച്ചുവരുന്നതെന്ന് വ്യക്തമായി.തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യപ്പമില്ലന്ന് ലേഡീസ് ഹോസ്റ്റലിലെ താമസക്കാരും നടത്തിപ്പുകാരനും അറിയിച്ചതോടെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു എന്ന കുറ്റത്തിന് പിഴ ചുമത്തി ഇയാളെ വിട്ടയ്ക്കുകയായിരുന്നു. യുവാവിന്റെ വാഹനത്തിന്റെ ബൈക്കിന്റെ പൗച്ചിൽ നിന്നും പഴയ 1000 രൂപ നോട്ട് കണ്ടെടുത്തതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.