- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഓടി രക്ഷപെട്ട് പെൺകുട്ടി; വയോധികൻ പിടിയിൽ
തൃപ്പൂണിത്തുറ: നിയമ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ പൂത്തോട്ട ആലുങ്കലിൽ ചമ്പേക്കാട്ടിൽ സി.കെ. ജയനെ (63) യാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
സുഹൃത്തിനൊപ്പം പുത്തൻകാവിൽ ഉത്സവം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ ജയൻ റോഡിൽ ഉപദ്രവിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ വിദ്യാർത്ഥിനി സമീപത്തെ വീട്ടിലാണ് അഭയം തേടിയത്. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Next Story