- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീയെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചശേഷം കാറിൽ രക്ഷപ്പെട്ട സുഹൃത്തും സഹായിയും അറസ്റ്റിൽ
തിരുവനന്തപുരം: സ്ത്രീയെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചശേഷം കാറിൽ രക്ഷപ്പെട്ട സുഹൃത്തിനേയും സഹായിയേയും അറസ്റ്റുചെയ്തു. പാങ്ങോട് ഭരതന്നൂർ സേമിയക്കട ജങ്ഷന് സമീപം അനീഷ് ഭവനിൽ അനീഷ്(36), ഇയാളുടെ സഹായിയും കാറോടിച്ചിരുന്ന ആളുമായ നേമം പൊന്നുമംഗലം പൊറ്റവിള താന്നിവിള വീട്ടിൽ റഫീഖ് (38) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 25-ന് കൊച്ചുവേളി പള്ളിക്ക് സമീപം കോൺവെന്റ് റോഡിൽ വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം. കൊച്ചുവേളി സ്വദേശിനിയായ സോണിയയെ ആണ് അനീഷ് വെട്ടിപരിക്കേൽപ്പിച്ചത്. കഴുത്തിനും കൈകൾക്കും വെട്ടേറ്റ സോണിയയെ നാട്ടുകാരാണ് വലിയതുറ പൊലീസിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവർ ഇപ്പോൾ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ വലിയതുറ എസ്.എച്ച്.ഒ. അശോക കുമാർ, എസ്‌ഐ. നിതീഷ്, സി.പി.ഒമാരായ വരുൺഘോഷ്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.