- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബി.എസ്.എൻ.എൽ ഉപകരണങ്ങൾ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ
അടൂർ: ആനന്ദപ്പള്ളിയിലെ ബി.എസ്.എൻ.എൽ ടവർ റൂമിൽ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും മൊഡ്യൂളുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ സതീഷ് കുമാ(39)റാണ് അറസ്റ്റിലായത്. ഒപ്റ്റിക്കൽ ഇന്റർനെറ്റ് സേവനം നൽകുന്നതിന് കരാർ എടുത്തിട്ടുള്ള സിഗ്നൽ കമ്പനിയുടെ ഉപകരണങ്ങളാണ് ഏപ്രിൽ 14 ന് മോഷ്ടിച്ചത്.
ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ആനന്ദപ്പള്ളി ബി.എസ്.എൻ.എൽ ടവർ റൂമിന്റെ പൂട്ട് പൊളിച്ച് അതിക്രമിച്ചു കയറിയാണ് സാധനങ്ങൾ മോഷ്ടിച്ച് കടത്തിയത്. കമ്പനിക്ക് രണ്ടുലക്ഷത്തിൽ പരം രൂപയുടെ നഷ്ടം സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ഈ മേഖലയിൽ ബിസിനസ് നടത്തുന്ന ആളുകളെയും തൊഴിലാളികളെയും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
മോഷണ വസ്തുക്കൾ ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകൾ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂവെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത് പറഞ്ഞു. ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, എസ്‌ഐമാരായ എൽ. ഷീന, ആർ. രാധാകൃഷ്ണൻ, എസ്.സി.പി ഓമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.