- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ
ചക്കരക്കല്ല്: കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചിട്ട് മുണ്ടേരി കണ്ടിച്ചിറ സ്വദേശി സുറൂറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് പാണത്തൂർ സദേശികളായ എസ്.കെ. റിയാസ് (33), ഉനൈസ് അൻസാരി (25), എസ്.കെ. മുഹമ്മദ് അമൻ (20), എസ്.കെ. ഷമ്മാസ് (20), കെ. ജോബിഷ് (30) എന്നിവരാണ് പിടിയിലായത്.
മുണ്ടേരി കൈപ്പക്കൽ മൊട്ടയിൽ ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് സംഭവം.കാറിൽ തട്ടിക്കൊണ്ടുപോയി ഹെൽമറ്റ് കൊണ്ടും കൈകൊണ്ടും അടിക്കുകയും കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്.
ചക്കരക്കല്ല് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചക്കരക്കല്ല് സബ് ഇൻസ്പെക്ടർ പവനന്റെ നേതൃത്വത്തിൽ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി ഒ. ബാബുപ്രസാദ്, സി.പി.ഒ ശരീഫ, ഹോം ഗാർഡ് രാജീവൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.