തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 25 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. നിലവിൽ 25 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജനുവരി ആറ്) വൈകീട്ട് അഞ്ച് മണിക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ആകെ 25 സെന്റിമീറ്റർ കൂടി ഉയർത്തും (ആകെ 50 സെന്റിമീറ്റർ). സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.