- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഎസ്ഐയെ യാത്രാമധ്യേ കാണാതായെന്ന് പരാതിയിൽ കേസെടുത്തു
കണ്ണൂർ: കണ്ണൂരിൽ നിന്നും ശബരിമലയിൽ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പൊലിസ് വിഭാഗം എഎസ്ഐയെ ട്രെയിനിൽ നിന്ന് കാണാതായെന്ന് പരാതി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എഎസ്ഐ എസ്.ഹസീം(40)നെയാണ് കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എഎസ്ഐ ആയിരുന്ന ഹസീം 13 ന് രാത്രി ഒൻപതു മണിക്ക്ശബരിമലയിൽ ഡ്യൂട്ടിക്ക് ചേരാൻ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയതായിരുന്നു.
എന്നാൽ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു ബന്ധുക്കൾ അന്വേഷിച്ചപ്പോൾ. ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് മനസിലാവുകയായിരുന്നു. ഇതേ തുടർന്ന് ജി.കമ്പനി ഓഫീസർ കമാൻഡന്റ് എ.രാജീവന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.
Next Story