- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ രണ്ടാഴ്ച വിതരണക്കാർക്ക് 55 ശതമാനവും തീയേറ്ററുടമകൾക്ക് 45 ശതമാനവും ; തർക്കം ഒത്തുതീർപ്പാക്കി വിതരണക്കാരും തീയേറ്ററുടമകളും; അവതാർ കേരളത്തിലും റിലീസ് ചെയ്യും
തിരുവനന്തപുരം: ഹോളിവുഡ് ചിത്രമായ അവതാർ 2 പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റർ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാർക്ക് 55 ശതമാനവും തീയേറ്ററുടമകൾക്ക് 45 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.
ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാൽ തീയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ 16-ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
വിതരണക്കാർ കൂടുതൽ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയ്യറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു. ഫിയോക്കിന്റെ പ്രതിഷേധത്തെ തുടർന്ന് നടത്തിയ ഒത്തു തീർപ്പ് ചർച്ചയിലാണ് വരുമാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.
ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 2009-ൽ റിലീസ് ചെയ്ത അവതാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ 2 അഥവാ അവതാർ ദ വേ ഓഫ് വാട്ടർ എന്ന ചിത്രം.