- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണത് വിവാദത്തിൽ; അഴിമതി ആരോപിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: ആറ് മാസം മുൻപ് ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണത് വിവാദത്തിൽ. അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നു. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സംഭവത്തിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ മതിൽ അയോധ്യ ധാം സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സ്വകാര്യ വ്യക്തികൾ മതിലിനോട് ചേർന്ന് കുഴിയെടുത്തതാണ് മതിൽ ഇടിയാൻ കാരണമെന്നും അധികൃതർ പറയുന്നു.
Next Story