- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ താമസിക്കാൻ രേഖകൾ ഒന്നുമില്ല; ബംഗ്ലാദേശ് സ്വദേശിയായ 27കാരനെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി
മലപ്പുറം: ഇന്ത്യയിൽ വിദേശിക്ക് താമസിക്കുന്നതിന് ആവശ്യമായ രേഖകളില്ലാത്ത ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ജെനൈദാഹ് ജില്ലയിലെ ഹംദാ സ്വദേശി അലിഫ് ഖന്തോകർ(27) നെയാണ് പെരിന്തൽമണ്ണ എസ്ഐ. യാസിറിന്റെ നേതൃത്വത്തിൽ ഫോറിനേഴ്സ് ആക്ട് പ്രകാരം അറസ്റ്റുചെയ്തത്. ആറുമാസത്തിലേറെയായി ഇയാൾ ആനമങ്ങാടുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ താമസിച്ചുവരികയായിരുന്നു.
തെങ്ങുകയറ്റക്കാരനായാണ് ജോലി ചെയ്തിരുന്നത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് തിങ്കളാഴ്ച രാത്രി ഇയാളെ അറസ്റ്റുചെയ്തത്. 2023 വരെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിലും വീസ അടക്കമുള്ള രേഖകളുണ്ടായിരുന്നില്ല. വ്യാജപ്പേരുകളിലാണ് ഇയാൾ മറ്റ് തൊഴിലാളികൾക്കൊപ്പം താമസിച്ചിരുന്നത്. യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്നും പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി. അലവി പറഞ്ഞു.