- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിച്ചു വിറ്റു: നാലു പേർ അറസ്റ്റിൽ
പത്തനംതിട്ട: റോഡ് നിർമ്മാണത്തിന് കൊണ്ടു വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിച്ചു വിറ്റ കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ചുരുളിക്കോട് തേങ്ങാപ്പാറ മുറിക്കൽ വീട്ടിൽ ആഷിക് (18), മുണ്ടുകോട്ടയ്ക്കൽ മേലേമഠത്തിൽ ജൂബി (19) എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേരെ നോട്ടീസ് നൽകി വിട്ടയച്ചു. പ്രതികൾ വിറ്റ ബാറ്ററികൾ കണ്ടെടുത്തു. കഴിഞ്ഞ മാസം 18 നാണ് കേസിനാസ്പദമായ സംഭവം. ചുരുളിക്കോടിന് സമീപം റോഡു പണി കഴിഞ്ഞ് നിർത്തയിട്ടിരുന്ന ജെ.സി.ബി, ജീപ്പ് എന്നിവയിൽ നിന്നുമുള്ള ബാറ്ററികളാണ് മോഷ്ടിച്ചത്. വാഹനം ഉടമ പഴകുളം ആലുംമൂട് ബീനാഭവനത്തതിൽ കെ.ആർ. കൃഷ്ണകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ടൗണിലുള്ള ബാറ്ററിക്കടയിൽ പ്രതികൾ ബാറ്ററി വിൽക്കാൻ കൊണ്ടു ചെന്നു. ആദ്യം ഉടമ ഇത് വാങ്ങിയില്ല. പിന്നീട് ഇതിന് 3000 രൂപ നൽകി വാങ്ങുകയായിരുന്നു. തൊണ്ടി മുതൽ കടയിൽ നിന്നും കണ്ടെടുത്തു.