- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേർക്ക് പരിക്ക്. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിലാണ് സംഭവം. കോച്ചിങ് സെന്ററിൽ നിർമ്മാണ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്.
മീനാറ സ്വദേശികളായ വിജയ കുമാരൻ നായർ, വിശ്വനാഥൻ, സന്തോഷ്, സുരേഷ്, പ്രഫുല്ല ചന്ദ്രൻ, മോഹനൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. കുത്തേറ്റവരെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story